അൽ കിതാബ് സ്‌പെഷ്യൽ ബ്ലോഗ് : സംതൃപ്തമായ മനസ്സ് , സംതൃപ്തനായ മനുഷ്യൻ (القلب المطمئنّة ، النّفس المطمئنّة)- ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ : മനുഷ്യർ ഉൾപ്പെടെയുള്ള മുഴുവൻ ജീവജാലങ്ങളും അജീവീയ ലോകവും ഉൾപ്പെടുന്ന ഈ പ്രപഞ്ചം തീർത്തും വ്യവസ്ഥാപിതമായി പ്രയാണം തുടർന്ന് കൊണ്ടിരിക്കുന്നു എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണല്ലോ.പ്രപഞ്ചത്തെയും അതിലെ മുഴുവൻ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഇല്ല എന്ന് ചിന്തിക്കുന്നത് തീർത്തും അയുക്തികമാണ് എന്ന് പറയേണ്ടതില്ല.ആ ശക്തിയെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് അല്ലാഹു എന്നാണു . പ്രപഞ്ചത്തെ അഖിലവും പടച്ചതും പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹുവാണെന്നു ഖുർആൻ വ്യക്തമാക്കുന്നു.അതിനാൽ അല്ലാഹുവിന്റെ ഒരു സൃഷ്ടിയായ മനുഷ്യന് സംതൃപ്തവും സന്തുലിതവും സന്തോഷകരവുമായ ആയ ഒരു ജീവിതം സാധ്യമാകുന്നതിനു ഉതകുന്ന നിയമ നിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ അല്ലാഹു അവന്റെ വചനങ്ങളിലൂടെ മനുഷ്യന് നൽകിയിട്ടുണ്ട്.മനുഷ്യരിൽ നിന്ന് തന്നെ അല്ലാഹു തിരഞ്ഞെടുത്ത പ്രവാചകന്മാർ /നബിമാർ മുഖേനയാണ് അല്ലാഹു തന്റെ ന...