അൽ കിതാബ് സ്‌പെഷ്യൽ ബ്ലോഗ് :
സംതൃപ്തമായ മനസ്സ് , സംതൃപ്തനായ മനുഷ്യൻ (القلب المطمئنّة ، النّفس المطمئنّة)- ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ :
മനുഷ്യർ ഉൾപ്പെടെയുള്ള മുഴുവൻ ജീവജാലങ്ങളും അജീവീയ ലോകവും ഉൾപ്പെടുന്ന ഈ പ്രപഞ്ചം തീർത്തും വ്യവസ്ഥാപിതമായി പ്രയാണം തുടർന്ന് കൊണ്ടിരിക്കുന്നു എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണല്ലോ.പ്രപഞ്ചത്തെയും അതിലെ മുഴുവൻ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഇല്ല എന്ന് ചിന്തിക്കുന്നത് തീർത്തും അയുക്തികമാണ് എന്ന് പറയേണ്ടതില്ല.ആ ശക്തിയെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് അല്ലാഹു എന്നാണു .
പ്രപഞ്ചത്തെ അഖിലവും പടച്ചതും പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹുവാണെന്നു ഖുർആൻ വ്യക്തമാക്കുന്നു.അതിനാൽ അല്ലാഹുവിന്റെ ഒരു സൃഷ്ടിയായ മനുഷ്യന് സംതൃപ്തവും സന്തുലിതവും സന്തോഷകരവുമായ ആയ ഒരു ജീവിതം സാധ്യമാകുന്നതിനു ഉതകുന്ന നിയമ നിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ അല്ലാഹു അവന്റെ വചനങ്ങളിലൂടെ മനുഷ്യന് നൽകിയിട്ടുണ്ട്.മനുഷ്യരിൽ നിന്ന് തന്നെ അല്ലാഹു തിരഞ്ഞെടുത്ത പ്രവാചകന്മാർ /നബിമാർ മുഖേനയാണ് അല്ലാഹു തന്റെ നിയമ നിർദ്ദേശങ്ങൾ മനുഷ്യർക്ക് എത്തിച്ചത്.അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിലൂടെ അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുർആൻ ആണ് അവസാനത്തെ വേദം.മുൻവേദങ്ങളിൽ അന്ത്യ പ്രവാചകനെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ഉൾക്കൊള്ളുന്നതിനാലും ഖുർആനിന്റെ വരവോടു കൂടി അല്ലാഹുവിന്റെ ഹിത പ്രകാരം മുൻവേദങ്ങൾ ദുർബലപ്പെടുത്തപ്പെട്ടതിനാലും മുൻവേദങ്ങളുടെ അനുയായികൾ ഉൾപ്പെടെ വിശുദ്ധ ഖുർആനിൽ വിശ്വസിക്കുകയും വിശുദ്ധ ഖുർആനും അതിന്റെ പ്രായോഗിക രൂപമായ തിരു നബിയുടെ നടപടിക്രമങ്ങളും ജീവിതത്തിൽ പകർത്തുകയും ചെയ്‌താൽ മാത്രമേ ഇഹപര വിജയം സാധ്യമാവൂ എന്നും വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു.ഈ സത്യം പ്രബോധനം നടത്താൻ സത്യവിശ്വാസി ബാധ്യസ്ഥനാണെങ്കിലും സ്വമേധയാ സത്യം സ്വീകരിക്കാത്തവരെ ബലാൽക്കാരമായി സത്യത്തിലേക്ക് പിടിച്ചു കൊണ്ട് വരാൻ പാടില്ലെന്നും സത്യ സന്ദേശം സ്വീകരിക്കുന്നവരോടും അല്ലാത്തവരോടും സ്നേഹത്തിലും സൗഹൃദത്തിലും സഹകരണത്തിലും ജീവിക്കേണ്ടതാണെന്നും ഖുർആൻ ഓർമ്മപ്പെടുത്തുന്നു.
സംതൃപ്തമായ ഒരു മനസ്സ് രൂപപ്പെടുത്തുന്നതിനും സംതൃപ്തനായ ഒരു മനുഷ്യനായി നമുക്ക് നമ്മെ രൂപപ്പെടുത്തുന്നതിനും അല്ലാഹുവിനെ യഥാവിധി ജീവിതത്തിൽ ഉടനീളം സ്മരിക്കുന്നതിലൂടെ മാത്രമേ സാധ്യമാവൂ. മനുഷ്യന്റെ സംതൃപ്തമായ ജീവിതത്തിനും പാരത്രികവുമായ വിജയത്തിനും ജീവിതത്തിൽ വിശുദ്ധ ഖുർആനിന്റെ പഠനവും മനനവും പ്രയോഗവും അനിവാര്യമാണ് .
ദിക്റുല്ലാഹ് അഥവാ ദൈവിക സ്മരണ
ذِكْرُ اللَّهِ:
വിശുദ്ധ ഖുർആൻ സത്യ വിശ്വാസികളുടെ ഒരു സുപ്രധാന ഗുണമായി പരിചയപ്പെടുത്തുന്നത് സംതൃപ്തമായ മനസ്സിന്റെ ഉടമകൾ എന്നാണു.അല്ലാഹുവിനെ യഥാവിധി സ്മരിക്കുന്നതിലൂടെയാണ് സംതൃപ്തമായ മനസ്സിന്റെ ഉടമയാവാൻ സാധിക്കുക എന്ന് ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 013 റഅദ് 28:
الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
സത്യ വിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിനെ സംബന്ധിച്ച ദിക്ർ കൊണ്ട് മനസ്സുകള്‍ സംതൃപ്തി അടയുകയും ചെയ്യുന്നവർ , ശ്രദ്ധിക്കുക; അല്ലാഹുവിനെ സംബന്ധിച്ച ദിക്ർ കൊണ്ടാണ് മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.
അല്ലാഹുവാണ് തന്നെ പടച്ചതെന്നും താൻ അവന്റെ നിയന്ത്രണത്തിലാണെന്നും അവന്റെ അനുമതി കൂടാതെ ആരിൽ നിന്നും തനിക്കു ഒരു ഉപകാരമോ ഉപദ്രവമോ ഉണ്ടാവുകയില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു സത്യ വിശ്വാസിക്ക് അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ എല്ല്ലാ തരം ദുഖങ്ങളും നീങ്ങുകയും തന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭരമേല്പിച്ചു ജീവിതത്തിൽ പ്രവർത്തന നിരതനാവാൻ അവൻ യത്നിക്കുകയും ചെയ്യും.യഥാർത്ഥ ദൈവിക സ്മരണ സത്യ വിശ്വാസിയെ നിർവീര്യനാക്കാതെ പ്രവർത്തന നിരതനാക്കുകയാണ് ചെയ്യുക . താൽക്കാലികമായ പരാജയങ്ങളോ ദുഖങ്ങളോ അവൻ ഗൗരവതരമായി പരിഗണിക്കില്ല.ദുഃഖങ്ങൾ അവനിൽ ഒരിക്കലും സ്ഥായീ ഭാവം പൂണ്ടു അവൻ ഒരു വിഷാദ രോഗിയാവുന്ന അവസ്ഥ ഉണ്ടാവില്ല.പ്രതിസന്ധികൾ അവനിൽ കൂടുതൽ ദൈവിക സ്മരണ വളർത്തുകയും ഏകനായ സർവ ശക്തനായ അല്ലാഹുവിന്റെ കഴിവിലും ശക്തിയിലും തീരുമാനത്തിലും കാരുണ്യത്തിലും പ്രതീക്ഷയർപ്പിച്ചു കൂടുതൽ ഉശിരോടെ ജീവിതം മുന്നോട്ടു നയിക്കാൻ അവനെ പ്രാപ്തനാക്കും.
അല്ലാഹുവിനെ ഓർക്കുന്നതിൽ ഏകാഗ്രത(CONCENTRATION) അനിവാര്യം:
ഏതൊരു കർമ്മത്തിലും ഏകാഗ്രത ഉണ്ടെങ്കിൽ മാത്രമേ അതിൽ പരമാവധി പോസിറ്റിവായ ഫലം ലഭിക്കൂ . അല്ലാഹുവിനെ സ്മരിക്കുന്ന വിഷയത്തിൽ ഏകാഗ്രതയുടെ പ്രാധാന്യം വളരെ വലുതാണ്.ഒരു പക്ഷെ, തന്നെ നിയന്ത്രിക്കുന്ന എന്തോ ഒരു ശക്തി ഉണ്ട് എന്ന ബോധ്യം മാത്രമുള്ള വ്യക്തിക്കും അല്പം മന സംതൃപ്തി ലഭിച്ചേക്കാം.എന്നാൽ പരമാവധി മന സംതൃപ്തി ലഭിക്കണമെങ്കിൽ ശുദ്ധമായ ഏകദൈവ വിശ്വാസം മനുഷ്യൻ ഉൾക്കൊള്ളണം.എല്ലാം പടച്ചത് അല്ലാഹുവാണെങ്കിലും അവൻ കാര്യങ്ങളുടെ നിയന്ത്രണം അവന്റെ മാലാഖമാരെയും മറ്റും ഏൽപ്പിച്ചിട്ടുള്ളതിനാൽ അവരെ തൃപ്തിപ്പെടുത്താനും പ്രസാദിപ്പിക്കുവാനും ഉള്ള കർമ്മങ്ങളിൽ ഏർപ്പെട്ടാൽ മാത്രമേ തന്റെ കാര്യങ്ങൾ സാധിക്കുകയുള്ളൂവെന്നും തനിക്കു അലാഹുവിൽ നിന്ന് സാധിച്ചു കിട്ടേണ്ട കാര്യങ്ങൾ നേരിട്ട് അവനോടു ചോദിക്കാൻ തനിക്കു അർഹതയില്ലെന്നും വിശ്വസിക്കുന്ന ഒരാളുടെ മനസ്സ് പലതിലേക്കും സഞ്ചരിക്കുന്നു.ഫലമോ അവന്റെ ഏകാഗ്രത നഷ്ടപ്പെടുന്നു. മറിച്ചു, അല്ലാഹു ആരെയൊക്കെ എന്തൊക്കെ ജോലികൾ ഏൽപ്പിച്ചിട്ടുണ്ടെങ്കിലും അതൊക്കെ അവന്റെ നിശ്ചയ പ്രകാരം അവർ അവനു ദാസ്യവേല ചെയ്യുന്നത് മാത്രമാണെന്നും കാര്യങ്ങളുടെ നിയന്ത്രണം പൂർണ്ണമായും അല്ലാഹുവിനാണെന്നും അതിനാൽ അല്ലാഹുവിൽ മാത്രം തന്റെ പ്രതീക്ഷകളെ കേന്ദ്രീകരിക്കുകയും അവനിൽ മാത്രം ഭരമേല്പിക്കുകയും ചെയ്യണമെന്നും , പ്രപഞ്ചത്തിൽ അവൻ കാണുന്നതും മനസ്സിലാക്കുന്നതുമായ സകല കാരണങ്ങളുടെയും കാരണക്കാരൻ (മുസബ്ബിബുൽ അസ്ബാബു) അല്ലാഹു മാത്രമാണെന്നും മനസ്സിലാക്കി അവനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.അവൻ അസ്ബാബുകളെ(കാരണങ്ങളെ) പൂജിക്കാതെ അവയുടെ കാരണക്കാരനായ ഏക ഇലാഹിനെ പൂജിക്കുന്നു ; പ്രപഞ്ചത്തെയോ അതിലെ പ്രതിഭാസങ്ങളെയോ പൂജിക്കാതെ അവയുടെ സംവിധായകനെ ആരാധിക്കുന്നു .നബിമാരെയോ മലക്കുകളെയോ സിദ്ധന്മാരെയോ ആരാധിക്കാതെ അല്ലാഹുവിനെ ആരാധിക്കുകയും അവനിൽ ശരണം തേടുകയും ചെയ്യുന്നു.
ജീവിതത്തിൽ പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരുമ്പോൾ അവന്റെ നിത്യ ജീവിതത്തിലെ ഭൗതിക വ്യവഹാരങ്ങൾക്കായി അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ /അസ്ബാബുകൾ അവൻ അവലംബിക്കുന്നെങ്കിൽ തന്നെ ആത്യന്തികമായി അല്ലാഹു മാത്രമാണ് അവൻ അവലംബിക്കുന്ന കാരണങ്ങളെയും നിയന്ത്രിക്കുന്നത് എന്ന ദൃഢ ബോധ്യത്തോടെയാണ് അവൻ അത് ചെയ്യുന്നത്.അതിനാൽ സദാ 'അല്ലാഹ് 'എന്ന ചിന്തയിൽ അവന്റെ മനസ്സിനെ കേന്ദ്രീകരിക്കാൻ അവനു സാധിക്കുന്നു .ഉത്തരം ബോധ്യപ്പെട്ടു കൊണ്ട് തന്നെ അവൻ സ്വയം ചോദിക്കുന്നു:
أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ
''വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?''
(യൂസുഫ് 39)
അവന്റെ ജീവിതം വീക്ഷിക്കുന്ന ഏതൊരാളുടെ മനസ്സിലും ഈ ചോദ്യം തുളച്ചു കയറുക തന്നെ ചെയ്യും. അതെ , അവനറിയാം അല്ലാഹുവിന്റെ വചനം ,
لَوْ كَانَ فِيهِمَا آلِهَةٌ إِلاَّ اللَّهُ لَفَسَدَتَا فَسُبْحَانَ اللَّهِ رَبِّ الْعَرْشِ عَمَّا يَصِفُونَ
'ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!' (അന്‍ബിയാഅ് 22 ).അതെ, ഒന്നിലധികം ഇലാഹുകളിൽ വിശ്വസിക്കുന്ന മണ്ടന്റെ മനസ്സിനും തകരാറു സംഭവിക്കുമെന്ന് അവൻ മനസ്സിലാക്കുന്നു.

Comments
Post a Comment